< Back
India
ഐ.സി.എസ്.ഇ പത്ത്, ഐ.എസ്.സി 12 ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു
India

ഐ.സി.എസ്.ഇ പത്ത്, ഐ.എസ്.സി 12 ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു

Web Desk
|
24 July 2021 4:29 PM IST

പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസില്‍ 99.76 ശതമാനവും പേര്‍ വിജയിച്ചിട്ടുണ്ട്.

കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ (സി.ഐ.എസ്.സി.ഇ) ഐ.സി.എസ്.ഇ പത്താം ക്ലാസിന്റേയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിന്റേയും ഫലം പ്രഖ്യാപിച്ചു. cisce.org, result.cisce.org എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.

പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസില്‍ 99.76 ശതമാനവും പേര്‍ വിജയിച്ചിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഈ വര്‍ഷം രണ്ടു ക്ലാസുകളിലേയും പരീക്ഷകള്‍ സി.ഐ.എസ്.സി.ഇ റദ്ദാക്കിയിരുന്നു. ബോര്‍ഡ് തീരുമാനിച്ച ഇതര മൂല്യനിര്‍ണ്ണയ നയം അടിസ്ഥാനമാക്കിയാണ് ഫലം പ്രഖ്യാപിച്ചിട്ടുള്ളത്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ മൂല്യനിര്‍ണ്ണയം പുനഃപരിശോധിക്കാനുള്ള അവസരം ഇത്തവണയുണ്ടാകില്ല. അതേ സമയം കണക്കുകൂട്ടലുകളിലെ പിശകുകളും മറ്റും പരിഹരിക്കുന്നതിന് ഒരു തര്‍ക്കപരിഹാരം സംവിധാനമുണ്ടാകുമെന്നും ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് സെക്രട്ടറി ജെറി അരത്തൂണ്‍ വെള്ളിയാഴ്ച പറഞ്ഞു.

Related Tags :
Similar Posts