< Back
India
രാമക്ഷേത്ര നിർമ്മാണത്തെ കോൺഗ്രസ് പിന്തുണച്ചിരുന്നെങ്കിൽ  ഞങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്‌തേനെ- ആർഎസ്എസ് തലവൻ
India

'രാമക്ഷേത്ര നിർമ്മാണത്തെ കോൺഗ്രസ് പിന്തുണച്ചിരുന്നെങ്കിൽ ഞങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്‌തേനെ'- ആർഎസ്എസ് തലവൻ

Web Desk
|
9 Nov 2025 4:12 PM IST

'ഞങ്ങൾ ഭരണഘടന വിരുദ്ധമായ ഒരു സംഘടനയല്ല, അതുകൊണ്ട് രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ഹിന്ദുധർമ്മം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടോ ?'

ന്യുഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ കോൺഗ്രസ് പിന്തുണച്ചിരുന്നെങ്കിൽ ഞങ്ങളുടെ പ്രവർത്തകർ കോൺഗ്രസിന് വോട്ട് ചെയ്‌തേനെയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഞങ്ങൾക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയോട് പ്രത്യേക ആഭിമുഖ്യമില്ല. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നവർക്ക് പിന്തുണനൽകുന്നു. അയോധ്യയിലെ രാമക്ഷേത്രം എന്ന ആവശ്യത്തെ പിന്തുണച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് എന്തുകൊണ്ട് രജിസ്റ്റർ ചെയ്ത ഒരു സംഘടനയല്ല എന്ന ചോദ്യത്തോടും മോഹൻ ഭാഗവത് പ്രതികരിച്ചു. 'ഞങ്ങൾ ഭരണഘടന വിരുദ്ധമായ ഒരു സംഘടനയല്ല, അതുകൊണ്ട് രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ഹിന്ദുധർമ്മം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടോ ?' മോഹൻഭാഗവത് ചോദിച്ചു. 'ആർഎസ്എസ് രൂപീകരിക്കുന്നത് 1925 ലാണ്. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ സ്വാതന്ത്ര്യാനന്തരമുള്ള നിയമങ്ങൾ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നില്ല. മൂന്ന് തവണ ഞങ്ങൾ നിരോധിക്കപ്പെട്ടു. ഓരോ തവണയും കോടതി നിരോധനം എടുത്തു കളഞ്ഞു. പലതവണ നിയമസഭയിലും പാർലമെന്റിലും ആർഎസ്എസിനെ എതിർത്തും അനുകൂലിച്ചും പല ചർച്ചകൾ നടന്നു. എതിർക്കപ്പെടുമ്പോഴെല്ലാം ഞങ്ങൾ കൂടുതൽ ശക്തരായി' എന്നും മോഹൻ ഭാഗവത് പറഞ്ഞു.

ബംഗളുരുവിൽ ആർഎസ്എസ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. വ്യക്തികളെയോ രാഷ്ട്രീയപാർട്ടികളെയോ അല്ല പിന്തുണക്കുന്നതെന്നും മോഹൻഭാഗവത് പറഞ്ഞു.

Similar Posts