< Back
India
ബോംബെ ഐ.ഐ.ടിയിൽ വിദ്യാർഥി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
India

ബോംബെ ഐ.ഐ.ടിയിൽ വിദ്യാർഥി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Web Desk
|
17 Jan 2022 11:34 AM IST

വിഷാദരോഗംമൂലമാണെന്ന് ആത്മഹത്യകുറിപ്പ്

ബോംബെ ഐ.ഐ.ടി വിദ്യാർത്ഥി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 26 കാരനാണ് ക്യാമ്പസ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ 4.30ഓടെയാണ് രണ്ടാംവർഷ മാസ്റ്റേഴ്‌സ് വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയത്. വിദ്യാർഥിയെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇയാളുടെ ഹോസ്റ്റലിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ചികിത്സയിലാണെന്നും വിദ്യാർഥി കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ പവായ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Similar Posts