< Back
India
ഒരു ശുചിമുറിക്കുള്ളില്‍ രണ്ട് കമ്മോഡുകള്‍; തമിഴ്നാട് സര്‍ക്കാര്‍ ഓഫീസിലെ ദൃശ്യം വൈറല്‍, എങ്ങനെ ഉപയോഗിക്കുമെന്ന് സോഷ്യല്‍മീഡിയ
India

ഒരു ശുചിമുറിക്കുള്ളില്‍ രണ്ട് കമ്മോഡുകള്‍; തമിഴ്നാട് സര്‍ക്കാര്‍ ഓഫീസിലെ ദൃശ്യം വൈറല്‍, എങ്ങനെ ഉപയോഗിക്കുമെന്ന് സോഷ്യല്‍മീഡിയ

Web Desk
|
12 Oct 2022 10:36 AM IST

തമിഴ്‌നാട് സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷന്‍ (സിപ്‌കോട്ട്) 1.80 കോടി ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്

ചെന്നൈ: തമിഴ്‌നാട് ശ്രീപെരുമ്പത്തൂരിലെ സര്‍ക്കാര്‍ ഓഫീസിലെ ശുചിമുറിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ബാത്റൂമിനുള്ളില്‍ രണ്ട് കമ്മോഡുകളാണ് നിര്‍മിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തതാണ് ഈ കെട്ടിടം.

തമിഴ്‌നാട് സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷന്‍ (സിപ്‌കോട്ട്) 1.80 കോടി ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ ബാത്റൂം പണിതപ്പോഴാണ് അബദ്ധം പറ്റിയത്. ഒരേ കുളിമുറിയില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് കമ്മോഡുകള്‍ എങ്ങനെ ഉപയോഗിക്കുമെന്നാണ് ആളുകള്‍ ചോദിക്കുന്നത്. സമയപരിധി പൂർത്തിയാക്കി പണി പൂർത്തിയാക്കിയെന്ന് കാണിക്കാനാണോ ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന സംശയവും ഉയരുന്നുണ്ട്.

Similar Posts