< Back
India

India
ഒന്നരവയസുള്ള കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു
|8 April 2022 5:28 PM IST
സുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്
കന്യാകുമാരിയിൽ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു. കുഞ്ഞിന്റെ അമ്മ കാർത്തികയെ പൊലീസ് അറസ്റ്റു ചെയ്തു. കന്യാകുമാരി ജില്ലയിലെ കുലകച്ചിയിലാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കാർത്തിക മക്കൾക്ക് നൽകുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള മൂത്ത കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
In Kanyakumari, a one-and-a-half-year-old child was poisoned to death by his mother