< Back
India

India
ഹിന്ദു സഹപാഠിയോട് സംസാരിച്ചു; ബജ്‌റംഗ്ദൾ അംഗങ്ങൾ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു
|21 March 2024 3:30 PM IST
ഒമ്പത് പേരടങ്ങുന്ന ബജ്‌റംഗ്ദൾ സംഘം തട്ടിക്കൊണ്ടുപോയെന്നും റൂമിലടച്ച് മർദിച്ചെന്നുമാണ് പരാതി
കർണാടകയിൽ ഹിന്ദു സഹപാഠിയോട് സംസാരിച്ച യുവാവിനെ ബജ്‌റംഗ്ദൾ അംഗങ്ങൾ തട്ടിക്കൊണ്ടുപോയി മർദിച്ചു. യാദ്ഗിറിലെ കോളേജ് വിദ്യാർഥിയായ വാഹിദ് റഹ്‌മാനെ(25)യാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.
മാർച്ച് 18ന് കോളേജ് വിട്ടുവരുമ്പോൾ ഒമ്പത് പേരടങ്ങുന്ന ബജ്‌റംഗ്ദൾ സംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നും ഒരു റൂമിലടച്ച് മർദിച്ചെന്നുമാണ് വാഹിദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. റൂമിൽ വെച്ച് അഞ്ച് മണിക്കൂറോളം തന്നെ മർദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വാഹിദ് പറഞ്ഞു. ഇനി പെൺകുട്ടിയോട് സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു. സംഭവത്തിൽ ഐപിസി 143, 147, 148, 307, 323, 341, 363, 504, 506 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.