< Back
India

India
മധുരയില്‍ എസിയില്‍ നിന്നും തീ പടര്‍ന്ന് ദമ്പതികള്‍ മരിച്ചു
|10 Oct 2021 8:25 AM IST
ദമ്പതികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം
ചെന്നൈയിലെ മധുരയില്‍ എസിയില്‍ നിന്നും തീ പടര്‍ന്ന് ദമ്പതികള്‍ മരിച്ചു. മധുരയിലെ ആനയൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന ശതികണ്ണനും ശോഭയുമാണ് മരിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്പതികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം.
എസിക്കുള്ളില്‍ നിന്നും പുക പടരുകയും പെട്ടന്നു തന്നെ മുറിയിലാകെ തീ പിടിക്കുകയുമായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ എത്തിയാണ് തീ അണച്ചത്. തുടര്‍ന്ന് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.