< Back
India
മധ്യപ്രദേശിൽ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി;പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ
India

മധ്യപ്രദേശിൽ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി;പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ

Web Desk
|
6 May 2022 7:50 PM IST

നാലുപേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്

ഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിൽ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. നാലുപേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

പ്രായപൂർത്തിയാകാത്ത ഒരാളെയും ജെയ്‌സിനഗർ സ്വദേശിയായ അങ്കിത് രാജ്പുത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ ചെയിൻ സിങ് ലോധിയും പ്രായപൂർത്തിയാകാത്ത ഒരാളും ഒളിവിലാണെന്ന് ടൗൺ ഇൻസ്‌പെക്ടർ അറിയിച്ചു.

യുവതി ബന്ധുവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതികൾ തടഞ്ഞുനിർത്തി. ബന്ധുവിനെ മർദിച്ച് അവശനാക്കി യുവതിയെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബന്ധുവാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ പൊലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. പ്രതികളെ കുറിച്ച് സൂചന നൽകുന്നവർക്ക് പൊലീസ് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts