< Back
India
പഞ്ചാബിൽ 15 മന്ത്രിമാർ അധികാരമേറ്റു
India

പഞ്ചാബിൽ 15 മന്ത്രിമാർ അധികാരമേറ്റു

Web Desk
|
26 Sept 2021 8:39 PM IST

അഴിമതിയുടെ പേരിൽ മൂന്ന് വർഷം മുമ്പ് രാജിവയ്ക്കേണ്ടി വന്ന റാണ ഗുർജീതിനെ പ്രതിഷേധം വകവെയ്ക്കാതെ മന്ത്രിയാക്കി

പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായ ചരൺജിത് സിങ് ചന്നിയുടെ മന്ത്രിസഭയിൽ 15 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമരീന്ദർ സിങ് മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അഞ്ച് പേരെ ഒഴിവാക്കി. ഏഴ് പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.

അഴിമതിയുടെ പേരിൽ മൂന്ന് വർഷം മുമ്പ് രാജിവയ്ക്കേണ്ടി വന്ന റാണ ഗുർജീതിനെ പ്രതിഷേധം വകവെയ്ക്കാതെ മന്ത്രിയാക്കി.

ആറു മാസത്തിനുള്ളിൽ നിയമ സഭാ തെരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്ന സംസ്ഥാനമായതിനാൽ മത -സമുദായ സമവാക്യങ്ങൾക്കനുസരിച്ചാണ് മന്ത്രിപദവികൾ വീതം വച്ചിരിക്കുന്നത്.

Similar Posts