< Back
India
അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് സർക്കാർ
India

അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് സർക്കാർ

ലാൽകുമാർ
|
25 Feb 2026 9:29 PM IST

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്തുവെന്നാരോപിച്ച് അഞ്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂഡ്എക്സ്വിഐപി, കോയൽ പ്ലേപ്രോ, ഡിജി മൂവിപ്ലെക്സ്, ഫീൽ, ജുഗ്നു എന്നിവയുടെ പ്രവർത്തനമാണ് തടഞ്ഞത്. 2021 ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങളിലെ ചട്ടം 3(1)(b) പ്രകാരമാണ് സർക്കാർ നടപടി.

ഗൂഗിൾ പ്ലേ സ്റ്റോറിലെ 26 വെബ്‌സൈറ്റുകളും 14 മൊബൈൽ ആപ്ലിക്കേഷനുകളും വിവിധ ഐടി നിയമങ്ങൾ പ്രകാരം പ്രവർത്തന രഹിതമാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. 9 എണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിലും 5 എണ്ണം ആപ്പിൾ ആപ്പ് സ്റ്റോറിലുമാണ് ലഭ്യമാവുന്നത്.

നിയമപരമായ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ട്രീമിംഗ് മെറ്റീരിയലാണെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്തുവെന്നാരോപിച്ച് 25 ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും ബ്ലോക്ക് ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ALTT, ULLU, Big Shots App, Desiflix, Boomex, Navarasa Lite, Gulab App, Kangan App, Bull App, Jalva App, ShowHit, Wow Entertainment, Look Entertainment, Hitprime, Feneo, ShowX, Sol Talkies, Adda TV, HotX VIP, Hulchul App, MoodX, NeonX VIP, Fugi, Mojflix, Triflicks എന്നിവയാണ് ഇത്.

നിരവധി സർക്കാർ വകുപ്പുകൾ തമ്മിലുള്ള കൂടിയാലോചനകളെ തുടർന്നാണ് ഏറ്റവും പുതിയ നിരോധനം നടപ്പിലാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ( FICCI ), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും സ്ത്രീ-ശിശു അവകാശങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും അവലോകനത്തിൽ പങ്കാളികളായി.


Related Tags :
Similar Posts