< Back
India

India
അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം; അരുണാചൽ സെക്ടറിലെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞു
|8 Oct 2021 8:46 AM IST
ഇരുസൈനികരും തമ്മിൽ വാക്കേറ്റമുണ്ടായെന്നാണ് റിപ്പോർട്ട്
യഥാർഥ നിയന്ത്രണ രേഖക്ക് സമീപം ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഇന്ത്യൻ സൈനികർ തടഞ്ഞു. ഇതിനിടയിൽ ഇന്ത്യ- ചൈന സൈനികർ തമ്മിൽ തർക്കമുണ്ടായാതായി റിപ്പോർട്ടുണ്ട്.
അരുണാചൽ സെക്ടറിലാണ് ചൈനയുടെ കടന്നുകയറ്റമുണ്ടായത്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൽ ഇന്ത്യൻ സൈനികർക്ക് പരിക്കില്ല.
അതിർത്തികൾ ഔദ്യോഗികമായി വേർതിരിച്ചിട്ടില്ലാത്തതിനാൽ ഇരു രാജ്യങ്ങളും തമ്മിൽ ലൈൻ ഓഫ് ആക്ച്ചൽ (എൽ.എ.സി) നെ കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇരുസൈന്യവും മുഖാമുഖം കണ്ടുമുട്ടുമ്പോൾ നിലവിലുള്ള പ്രോട്ടോകോൾ അനുസരിച്ചാണ് സ്ഥിതി നിയന്ത്രിക്കുക.