< Back
India
രാജ്യത്ത് 37,154 പേര്‍ക്കുകൂടി കോവിഡ്; 724 പേര്‍ മരിച്ചു
India

രാജ്യത്ത് 37,154 പേര്‍ക്കുകൂടി കോവിഡ്; 724 പേര്‍ മരിച്ചു

Web Desk
|
12 July 2021 10:03 AM IST

4,50,899 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,50,899 ആയി. 724 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 4,08,764 ആണ് രാജ്യത്തെ ആകെ കോവിഡ് മരണം.

രാജ്യത്ത് ഇതുവരെ 3,08,74,376 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 3,00,14,713 പേർ രോഗമുക്തരായി. 97.22 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,649 പേരാണ് രോഗമുക്തിനേടിയത്.

അതേസമയം, 12,35,287 പേർക്ക് 24 മണിക്കൂറിനിടെ വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ വാക്സിനേഷന്‍ 37.73 കോടിയായി ഉയര്‍ന്നുവെന്നും മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.

Similar Posts