< Back
India
രാജ്യത്ത് 35,178 പേര്‍ക്ക് കൂടി കോവിഡ്; വാക്സിന്‍ സ്വീകരിച്ചവര്‍ 56 കോടി കടന്നു
India

രാജ്യത്ത് 35,178 പേര്‍ക്ക് കൂടി കോവിഡ്; വാക്സിന്‍ സ്വീകരിച്ചവര്‍ 56 കോടി കടന്നു

Web Desk
|
18 Aug 2021 10:33 AM IST

37,169 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 3,67,415 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,22,85,857 ആയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 440 കോവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ജീവന്‍ കവര്‍ന്നവരുടെ എണ്ണം 4,32,519 ആയി.

37,169 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 3,14,85,923 പേര്‍ രോഗമുക്തരായി. 3,67,415 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, രാജ്യത്ത് വക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 56 കോടി കടന്നതായി (56,06,52,030) ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം 55,05,075 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

Similar Posts