< Back
India
രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിനിടെ 871 മരണം
India

രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിനിടെ 871 മരണം

Web Desk
|
29 Jan 2022 10:04 AM IST

ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തിൽ ഇതിന് മുൻപ് 650ന് മുകളിൽ മരണസംഖ്യ രേഖപ്പെടുത്തിയത്. കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്

രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 871 മരണം. കോവിഡ് മൂന്നാം തരംഗത്തിലെ ഉയർന്ന മരണനിരക്കാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തിൽ ഇതിന് മുൻപ് 650ന് മുകളിൽ മരണസംഖ്യ രേഖപ്പെടുത്തിയത്.

കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്. അതേസമയം, 2,35,532 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.13.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 16 സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറഞ്ഞതായും പ്രതിദിന രോഗികളുടെ എണ്ണത്തിലും ടിപിആറിലും വലിയ കുറവ് സംഭവിച്ചതായും ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി ആദ്യ വാരത്തോടെ രാജ്യത്തെ രോഗവ്യാപനം വീണ്ടും കുറയുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ കേരളത്തെ സംബന്ധിച്ച് രോഗവ്യാപനം ഇപ്പോൾ ഉച്ചസ്ഥായിയിലാണ്.

Similar Posts