< Back
India
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ നടപടി; അമേരിക്കയെ അതൃപ്തി അറിയിച്ച് ഇന്ത്യ
India

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ നടപടി; അമേരിക്കയെ അതൃപ്തി അറിയിച്ച് ഇന്ത്യ

Web Desk
|
7 Feb 2025 6:09 PM IST

അമേരിക്കയുടെ മനുഷ്യത്വരഹിത നാടുകടത്തലിനെതിരെ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം

ന്യൂ ഡൽഹി: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതിൽ അമേരിക്കയെ അതൃപ്തി അറിയിച്ച് ഇന്ത്യ. നാടുകടത്തൽ മാന്യമായ രീതിയിൽ ആയിരിക്കണമെന്നും അമേരിക്കയോട് ഇന്ത്യ. അമേരിക്കയുടെ മനുഷ്യത്വരഹിത നാടുകടത്തലിനെതിരെ പാർലമെന്റിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചു.

ഇനി നാടുകടത്താൻ ഉള്ള 487 പേരിൽ 298 പേരുടെ വിവരങ്ങൾ അമേരിക്ക ഇന്ത്യക്ക് കൈമാറിയിരുന്നു. ദേശീയ സുരക്ഷയുടെ ഭാഗമായ ഓപ്പറേഷൻ എന്നാണ് നാടുകടത്തലിനെക്കുറിച്ച് അമേരിക്കയുടെ വിശദീകരണം. ബുധനാഴ്ച മോദി ട്രംപുമായി ചർച്ച നടത്തും.

അമേരിക്കയുടെ മനുഷ്യത്വരഹിത നാടു കടത്തൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പാർലമെന്റിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. യുഎസിൽ നിന്നും ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി നാട് കടത്തിയെന്ന ആരോപണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. PCC കളുടെ നേതൃത്വത്തിൽ സംസ്ഥാന ജില്ല ആസ്ഥാനങ്ങളിൽ പ്രതിഷേധിക്കാനാണ് നീക്കം. കേന്ദ്രത്തിന്റെ ന്യായീകരണത്തിനെതിരെയും പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസ്‌ തീരുമാനം.

Similar Posts