< Back
India
ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി 26 റഫാൽ പോർവിമാനങ്ങൾ; ഫ്രാൻസ്-ഇന്ത്യ കരാർ ഇന്ന് ഒപ്പിടും
India

ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി 26 റഫാൽ പോർവിമാനങ്ങൾ; ഫ്രാൻസ്-ഇന്ത്യ കരാർ ഇന്ന് ഒപ്പിടും

Web Desk
|
28 April 2025 7:07 AM IST

63,000 കോടി രൂപയുടെ കരാറിന് കാബിനറ്റ് സമിതി ഈ മാസമാദ്യം അംഗീകാരം നൽകിയിരുന്നു

ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി 26 റഫാൽ പോർവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യയും ഫ്രാൻസും ഇന്ന് ഒപ്പിടും. 63,000 കോടി രൂപയുടെ കരാറിന് കാബിനറ്റ് സമിതി ഈ മാസമാദ്യം അംഗീകാരം നൽകിയിരുന്നു.

26 റഫാൽ മറീൻ ജെറ്റുകൾ, ആയുധങ്ങൾ, പരിശീലന സിമുലേറ്ററുകൾ,സ്പെയർ പാർട്സുകൾ, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയെല്ലാം ഉൾപ്പെടുന്നതാണു കരാർ.

ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.37 മാസത്തിനുള്ളിൽ ആദ്യ റഫാൽ കൈമാറും.6 വർഷത്തിനുള്ളിൽ മുഴുവൻ വിമാനങ്ങളും ലഭ്യമാക്കും.


Similar Posts