< Back
India
ഇന്ത്യ ധർമ്മശാലഅല്ല,  ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക്  ആതിഥ്യമരുളാൻ കഴിയില്ല; ശ്രീലങ്കൻ തമിഴന്റെ ഹരജി തള്ളി സുപ്രീം കോടതി
India

ഇന്ത്യ 'ധർമ്മശാല'അല്ല, ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് ആതിഥ്യമരുളാൻ കഴിയില്ല; ശ്രീലങ്കൻ തമിഴന്റെ ഹരജി തള്ളി സുപ്രീം കോടതി

Web Desk
|
19 May 2025 6:50 PM IST

റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുന്നതിൽ സുപ്രീംകോടതി വിസമ്മതിച്ച് ദിവസങ്ങൾക്ക് ശേഷമാണിത് എന്നും എടുത്ത് പറയേണ്ടതുണ്ട്.

ന്യൂഡൽഹി: എൽടിടിഇ ബന്ധത്തിന്റെ പേരിൽ യുഎപിഎ പ്രകാരം എഴ് വർഷം തടവ് അനുഭവിച്ച ശേഷം ഇന്ത്യയിൽ സ്ഥിര താമസമാക്കാനുള്ള ശ്രീലങ്കൻ പൗരന്റെ അപേക്ഷ സുപ്രീം കോടതി തള്ളി.

ലോകമെമ്പാടുമുള്ള അഭയാർഥികളെ സൽകരിക്കാൻ കഴിയുന്ന ഒരു ധർമ്മശാലയല്ല ഇന്ത്യ,140 കോടി ജനങ്ങളുള്ള രാജ്യമാണിതെന്നും കോടതി പറഞ്ഞു.

യുഎപിഎ കേസിൽ ശിക്ഷിക്കപ്പെട്ട ഏഴ് വർഷത്തെ തടവ് കഴിഞ്ഞാൽ ഉടൻ ഇന്ത്യ വിടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയാണ് സുപ്രീം കോടതി പരി​ഗണിക്കുന്നത്.

വിസയിൽ എത്തിയ ഇയാൾ ഒരു ശ്രീലങ്കൻ പൗരനാണെന്നും, സ്വന്തം രാജ്യത്ത് ഭീഷണിയുണ്ടെന്നും ഹരജിക്കാരന്റ അഭിഭാഷകൻ ബെഞ്ചിനോട് പറഞ്ഞു. അങ്ങനെയെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകൂ എന്നാണ് ഇതിന് ബെഞ്ച് നൽകിയ മറുപടി.

നാടുകടത്തൽ നടപടികളില്ലാതെ മൂന്ന് വർഷത്തോളമായി ഹരജിക്കാരൻ തടങ്കലിലാണെന്ന് ഹരജിക്കാരന്റ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇവിടെ സ്ഥിരതാമസമാക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം എന്ന ബെഞ്ചിന്റെ ചോദ്യത്തിന് ഹരജിക്കാരൻ അഭയാർത്ഥിയാണെന്നും അദ്ധേഹത്തിന്റെ ഭാര്യയും മക്കളും നിലവിൽ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്നും അഭിഭാഷകൻ പ്രതികരിച്ചു.

ആർട്ടിക്കിൾ 19 പ്രകാരം ഇന്ത്യയിൽ താമസിക്കാനും സ്ഥിരതാമസമാക്കാനുമുള്ള മൗലികാവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ബാധകമാണെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.

റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുന്നതിൽ സുപ്രീംകോടതി വിസമ്മതിച്ച് ദിവസങ്ങൾക്ക് ശേഷമാണിത് എന്നും എടുത്ത് പറയേണ്ടതുണ്ട്.

Similar Posts