
വാഗാ അതിർത്തിയിലെ നിയന്ത്രണങ്ങളെ ചൊല്ലി ഇന്ത്യ-പാക് തർക്കം
|യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംസാരിച്ചു
ന്യൂഡൽഹി: വാഗാ അതിർത്തിയിലെ നിയന്ത്രണങ്ങളെ ചൊല്ലി ഇന്ത്യ-പാക് തർക്കം. ഇന്ത്യ പുറത്താക്കിയ പാക് പൗരന്‍മാരെ പാകിസ്താൻ അതിർത്തിയില്‍ സ്വീകരിച്ചില്ല. യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംസാരിച്ചു. ഭീകരാവാദം അവസാനിക്കുന്നവരെ വിശ്രമിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ഒരു തീവ്രവാദിയെയും വെറുതെ വിടാതെ ഭീകരവാദത്തെ തുടച്ചുനീക്കും. ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും തക്കതായ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യക്കൊപ്പമെന്ന യുഎസ് നിലപാട് പാകിസ്താനെ പ്രതിരോധത്തിലാക്കുകയാണ്. പെഹൽഗാം ഭീകരാക്രമണത്തിൽ അപലപിക്കേണ്ടതുണ്ടെന്ന് പാകിസ്താനെ ഓർമ്മപ്പെടുത്തിയ വിദേശകാര്യ സെക്രട്ടറി മാർക്കോറൂബിയോ അന്വേഷണത്തിൽ സഹകരിക്കാനും നിർദേശിച്ചു. ഇരു രാജ്യങ്ങളും സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കണമെന്നും റൂബിയോ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളെ ചൊല്ലിയുള്ള ഇന്ത്യ - പാക് തർക്കത്തെ തുടർന്നാണ് പാക് പൗരന്മാരെ പാകിസ്ഥാൻ വാഗ അതിർത്തിയിൽ സ്വീകരിക്കാത്തത്.
അട്ടാരി അതിർത്തി വഴി പാകിസ്താൻ പൗരന്മാരെ കടത്തിവിടുന്നത് ഇന്ത്യ തുടരും. ഭീക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹരജിയിൽ സുപ്രിംകോടതി ഇടപെട്ടില്ല. സേനയുടെ മനോവീര്യത്തെ ബാധിക്കുന്ന ഒരു ആവിശ്യവും പാടില്ലെന്ന് കോടതി പറഞ്ഞു. ഉറിയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്നൂരിലും പാക്ക് പോസ്റ്റുകളിൽ നിന്ന് വീണ്ടും വെടിവെപ്പ് ഉണ്ടാവുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. എൻഐഎ മേധാവി സദാനന്ദ ദത്തെ ബൈസരൺ വാലിയിലേത്തി അന്വേഷണം വിലയിരുത്തി. ഇനിയും സമയം നഷ്ടമാക്കരുതെന്നും ശക്തമായ തിരിച്ചടി നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.