India
യുക്രൈൻ വിഷയത്തിൽ ഒന്നും ഒളിക്കാനില്ല; എല്ലാം ഇന്ത്യക്കറിയാം-റഷ്യൻ വിദേശകാര്യമന്ത്രി
India

യുക്രൈൻ വിഷയത്തിൽ ഒന്നും ഒളിക്കാനില്ല; എല്ലാം ഇന്ത്യക്കറിയാം-റഷ്യൻ വിദേശകാര്യമന്ത്രി

Web Desk
|
1 April 2022 2:58 PM IST

യുക്രൈൻ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ നേതാവാണ് ലാവ്‌റോവ്. ഇന്ത്യ റഷ്യയുമായി ബന്ധം തുടരുന്നതിൽ യു.എസും ആസ്‌ത്രേലിയയും കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യ. വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇക്കാര്യമറിയിച്ചത്. ഇന്ത്യയുമായുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിനാണ് പ്രഥമസ്ഥാനമെന്ന് ലാവ്റോവ് പറഞ്ഞു.

യുക്രൈൻ വിഷയത്തിൽ റഷ്യക്ക് ഒന്നും ഒളിക്കാനില്ല, എല്ലാം ഇന്ത്യക്കറിയാം. മുൻകാലങ്ങളിലെ പ്രയാസകരമായ സമയങ്ങളിലും ഇന്ത്യയുമായുള്ള ബന്ധം സുസ്ഥിരമായിരുന്നു. സൗഹൃദവും പരസ്പര വിശ്വാസവുമാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കാതൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും ലാവ്‌റോവ് പറഞ്ഞു.

യുക്രൈൻ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ നേതാവാണ് ലാവ്‌റോവ്. ഇന്ത്യ റഷ്യയുമായി ബന്ധം തുടരുന്നതിൽ യു.എസും ആസ്‌ത്രേലിയയും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. റഷ്യക്കെതിരായ ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ കനത്ത പ്രത്യാഘാതമുണ്ടാവുമെന്ന് ഇന്ത്യയിലെത്തിയ യുഎസ് ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് ങ് മുന്നറിയിപ്പ് നൽകിയിരുന്നു.


Related Tags :
Similar Posts