< Back
India
കാബൂളിലേക്ക് ചാർട്ടേർഡ് വിമാനങ്ങൾ അയക്കാന്‍ അമേരിക്കയുടെ അനുമതി തേടി ഇന്ത്യ
India

കാബൂളിലേക്ക് ചാർട്ടേർഡ് വിമാനങ്ങൾ അയക്കാന്‍ അമേരിക്കയുടെ അനുമതി തേടി ഇന്ത്യ

Web Desk
|
20 Aug 2021 9:56 AM IST

വ്യോമസേനാ വിമാനങ്ങളിലാണ് നിലവിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.

അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങൾ അയക്കാൻ ഇന്ത്യ. ചാർട്ടേർഡ് വിമാനങ്ങൾ അയക്കുന്നതിന് അമേരിക്കയുടെ അനുമതി തേടി. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യു.എസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു. വ്യോമസേനാ വിമാനങ്ങളിലാണ് നിലവിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.

കാബൂള്‍ വിമാനത്താവളത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ചാർട്ടേർഡ് വിമാനങ്ങൾ അയക്കുന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും.

ഇന്നലെ ചേർന്ന യു.എൻ രക്ഷാ സമിതി യോഗത്തിൽ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു. 400 ൽ താഴെ ഇന്ത്യക്കാരാണ് ഇനി തിരികെ എത്താനുള്ളത്. തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് വിസ നടപടികള്‍ ഉള്‍പ്പെടെ സുഗമമാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തിരുന്നു.

Related Tags :
Similar Posts