< Back
India
ഹരിയാനയിൽ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്ന് അപകടം
India

ഹരിയാനയിൽ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്ന് അപകടം

Web Desk
|
7 March 2025 8:51 PM IST

പരിശീലനത്തിന് വേണ്ടി അംബാല വ്യോമതാവളത്തിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിലകപ്പെട്ടത്

ചണ്ഡീഗഡ്: ഹരിയാനയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധം വിമാനം തകർന്നു വീണു. പൈലറ്റ് സുരക്ഷിതനാണെന്ന് അതികൃതർ അറിയിച്ചു. പരിശീലനത്തിന് വേണ്ടി അംബാല വ്യോമതാവളത്തിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിലകപ്പെട്ടത്.

വെള്ളിയാഴ്ച്ച നടന്ന പരിശീലനത്തിനിടയിൽ വിമാനത്തിന് തകരാർ സംഭവിക്കുകയും അപകടം മനസിലാക്കിയ പൈലറ്റ് ഉടൻ തന്നെ വിമാനം ജനവാസ മേഖലയിൽ നിന്ന് അകറ്റി ലാൻഡ് ചെയ്യിക്കുകയും ചെയ്തു. പൈലറ്റിന്റെ അവസരോചിത നീക്കം വലിയ അപകടം ഒഴിവാക്കിയെന്നും ഐഎഎഫ് അറിയിച്ചു.

Similar Posts