< Back
India
ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം ഇന്ന് ആരംഭിക്കും
India

ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം ഇന്ന് ആരംഭിക്കും

Web Desk
|
4 Sept 2023 6:52 AM IST

പത്ത് ദിവസമാണ് 'തൃശൂൽ' എന്ന് പേരിട്ട വ്യോമസേനാ അഭ്യാസ പ്രകടനങ്ങൾ അതിർത്തിയിൽ നടത്തുക

ന്യൂഡല്‍ഹി: ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം ഇന്ന് ആരംഭിക്കും. ഇന്ന് മുതൽ പത്ത് ദിവസമാണ് 'തൃശൂൽ' എന്ന് പേരിട്ട വ്യോമസേനാ അഭ്യാസ പ്രകടനങ്ങൾ അതിർത്തിയിൽ നടത്തുക. ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ പടിഞ്ഞാറൻ കമാൻഡ് ഓപ്പറേഷൻ 'തൃശൂൽ' നടത്തുന്നത്.

19 തവണ സൈനികതലത്തിൽ നടത്തിയ ചർച്ചകൾക്ക് പുറമെ ബ്രിക്സ് വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ് ഷീജിൻ പിങ്ങും അതിർത്തി തർക്കം സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ജി ട്വന്റി ഉച്ചകോടി വേദിയിൽ തുടർ ചർച്ചകൾ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കെ ഉച്ചകോടിയിൽ നിന്നും ചൈനീസ് പ്രസിഡൻറ് പിന്മാറിയിരുന്നു.

Similar Posts