< Back
India
പാകിസ്താന്റെ ഡ്രോൺ ആക്രമണ ശ്രമം തകർത്ത് ഇന്ത്യൻ സേന
India

പാകിസ്താന്റെ ഡ്രോൺ ആക്രമണ ശ്രമം തകർത്ത് ഇന്ത്യൻ സേന

Web Desk
|
8 May 2025 9:17 PM IST

ജമ്മു എയര്‍ സ്ട്രിപ്പ് മേഖലയില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. ജമ്മു മേഖലയിൽ പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം ഇന്ത്യൻ സേന തകർത്തു. സാമ്പാ മേഖലയിൽ രൂക്ഷമായ വെടിവെപ്പ് തുടരുകയാണ്. സെന്യം ശക്തമായി തിരിച്ചടിച്ചു.

ജമ്മു എയര്‍ സ്ട്രിപ്പ് ലക്ഷ്യമിട്ടാണ് പാകിസ്താന്റെ ആക്രമണം. എയര്‍ സ്ട്രിപ്പ് മേഖലയില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. പാകിസ്താൻ തൊടുത്തത് ചൈനീസ് ഡ്രോണുകളെന്നാണ് റിപ്പോർട്ട്.

രാജസ്ഥാനിലും ഗുരുദാസ്പൂരിലും സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജമ്മു, പഠാൻകോട്ട്, സാമ്പാ മേഖലയിൽ കനത്ത ജാഗ്രത നിർദേശമുണ്ട്. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു. പാകിസ്താന്റെ F 16 യുദ്ധവിമാനവും JF-17 ജെറ്റുകളും എട്ട് പാക് മിസൈലുകളും ഇന്ത്യ തകർത്തുവെന്നാണ് റിപ്പോർട്ട്.

പാക് വ്യോമ പ്രതിരോധ റഡാറുകൾ ഇന്ത്യ തകർത്തെന്നും പാക്കിസ്താന് തക്ക മറുപടി നൽകിയെന്നും സൈന്യം അറിയിച്ചിരുന്നു. പ്രത്യക്ഷ യുദ്ധത്തിന് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പ്രതിരോധം മാത്രമാണ് ഇന്ത്യ ചെയ്യുന്നതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു. ലഹോറിൽ ഇന്ത്യൻ ആക്രമണമെന്ന് സൂചന.

Similar Posts