< Back
India
സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം; പത്ത് പ്രതികളുടെ ചിത്രങ്ങൾ എൻ.ഐ.എ പുറത്തുവിട്ടു
India

സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം; പത്ത് പ്രതികളുടെ ചിത്രങ്ങൾ എൻ.ഐ.എ പുറത്തുവിട്ടു

Web Desk
|
21 Sept 2023 6:00 PM IST

കഴിഞ്ഞ മാർച്ചിലാണ് സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയത്

ഡൽഹി: സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണത്തിൽ പത്ത് പ്രതികളുടെ ചിത്രങ്ങൾ എൻ.ഐ.എ പുറത്തുവിട്ടു. പ്രതികളെ കുറിച്ച് അറിയുന്നവർ വിവരങ്ങൾ കൈമാറണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാർച്ചിലാണ് സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയത്. കാനഡയുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധിയെ തുടർന്നാണ് ഖാലിസ്ഥാൻ വാദികളുടെ കാര്യത്തിൽ ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. ഇവരെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് എൻ.ഐ.എ പറയുന്നത്.

Similar Posts