< Back
India

India
വാഷിംഗ്ടണിൽ ഇന്ത്യൻ ഉദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
|21 Sept 2024 2:38 PM IST
എംബസി ഔദ്യോഗിക പ്രസ്താവനയിൽ മരണം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല
വാഷിംഗ്ടൺ: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രാദേശിക പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോ എന്ന് സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
എംബസി വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ മരണം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. സെപ്റ്റംബർ 18 ന് ഇന്ത്യൻ എംബസിയിലെ ഒരു അംഗം വാഷിംഗ്ടണിൽ മരിച്ചു. ഭൗതികശരീരം വേഗം ഇന്ത്യയിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. കുടുംബത്തിന്റെ സ്വകാര്യതയെ പരിഗണിച്ച് മരിച്ചയാളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നുമായിരുന്നു എംബസി ഔദ്യോഗിക വാർത്താകുറിപ്പിൽ വിശദീകരിച്ചത്.