< Back
India
നിറത്തിന്റെ പേരിൽ അധിക്ഷേപം; തൊലിയുടെ നിറം മാറ്റണമെന്ന് കരഞ്ഞുപറഞ്ഞ് അഞ്ച് വയസുകാരി
India

നിറത്തിന്റെ പേരിൽ അധിക്ഷേപം; തൊലിയുടെ നിറം മാറ്റണമെന്ന് കരഞ്ഞുപറഞ്ഞ് അഞ്ച് വയസുകാരി

Web Desk
|
15 Dec 2025 3:51 PM IST

'എന്റെ തൊലിയുടെ നിറം ഇരുണ്ടതാണ്, അത് വൃത്തികെട്ടതാണെന്ന് പറഞ്ഞാണ് കുഞ്ഞ് കരയുന്നത് '

മുബൈ; നിറത്തിന്റെ പേരിൽ അധിക്ഷേപം, തൊലിയുടെ നിറം മാറ്റണമെന്ന് കരഞ്ഞു പറഞ്ഞു കൊണ്ട് അഞ്ചുവയസുകാരി. കരഞ്ഞു കൊണ്ട് തൊലിയുടെ നിറം മാറ്റണമെന്ന് പറയുന്ന വിഡിയോ എക്സിലാണ് പ്രചരിക്കുന്നത്. ഇന്ത്യക്ക് പുറത്താണ് സംഭവം. ഏത് രാജ്യത്ത് നടന്നതാണെന്ന് സ്ഥിരീകരണമില്ല. പശ്ചാത്യരാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾ ഇത്തരത്തിലുള്ള വംശീയാധിക്ഷേപം നിരന്തരം നേരിടുന്നുണ്ടെന്നാണ് വിഡിയോക്ക് താഴെ വന്ന കമന്റുകൾ.

'എന്റെ തൊലിയുടെ നിറം ഇരുണ്ടതാണ്, അത് വൃത്തികെട്ടതാണ്. എനിക്ക് പുതിയ തൊലി വേണമെന്നാണ് കുട്ടി വിഡിയോയിൽ കരഞ്ഞു പറയുന്നത്. സ്‌കൂളിൽ കൂട്ടുകാർ ഇങ്ങനെ പറയാറുണ്ടോ എന്ന് ചോദിക്കുമ്പോൾ കരഞ്ഞുകൊണ്ട് കുട്ടിയത് സമ്മതിക്കുന്നുണ്ട്. മറ്റുള്ളവരെ പോലുള്ള നിറം എനിക്കും വേണമെന്ന് പറഞ്ഞാണ് കരയുന്നത്. എല്ലാവരും വ്യത്യസ്തരാണ്, നീ സുന്ദരിയാണെന്ന് വിഡിയോയിൽ മുതിർന്ന ഒരാൾ പറയുമ്പോഴും കരഞ്ഞു കൊണ്ട് നിഷേധിക്കുകയാണ് അഞ്ചു വയസുകാരി. തൊലിക്ക് വെളുത്ത നിറം എന്നതാണ് എന്റെ സ്വപ്‌നമെന്നും' കുട്ടി വിയോയിൽ പറയുന്നുണ്ട്.

എനിക്കും ഇതേ നിറമാണെന്ന് പറഞ്ഞ് വിഡിയോയിലെ മുതിർന്ന വ്യക്തി സമാധാനിപ്പിക്കുന്നുണ്ടെങ്കിലും കുട്ടി അതൊന്നും കേൾക്കാതെ കരയുകയാണ്. വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർ തൊലിയുടെ നിറത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെടുന്ന നിരവധി ഉദാഹരണങ്ങളാണ് വിഡിയോയുടെ കമന്റിൽ. ചിലരെല്ലാം വിഡിയോയുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്.


Similar Posts