< Back
India
ഒരു വർഷം ഇന്ത്യയിൽ വിറ്റത്‌ 500 കോടി ആന്റിബയോട്ടിക് ഗുളികകൾ; അസിത്രോമൈസിൻ ഒന്നാമത്
India

ഒരു വർഷം ഇന്ത്യയിൽ വിറ്റത്‌ 500 കോടി ആന്റിബയോട്ടിക് ഗുളികകൾ; അസിത്രോമൈസിൻ ഒന്നാമത്

Web Desk
|
7 Sept 2022 5:21 PM IST

മനുഷ്യരിലും മൃഗങ്ങളിലും ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധ തടയാനുള്ള മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ

ന്യൂഡൽഹി: ഇന്ത്യക്കാർ ആന്റി ബയോട്ടിക് ഗുളികകൾ അമിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന കണക്കുകൾ പുറത്ത്. 2019ൽ 500 കോടി ആന്റിബയോട്ടിക്ക് ഗുളികകളാണ് ഇന്ത്യയിൽ വിറ്റഴിച്ചതെന്ന് കണക്കുകൾ പറയുന്നു. അസിത്രോമൈസിൻ ആണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗുളിക.

ലാൻസെന്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഏഷ്യ എന്ന ജേർണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ആന്റിബയോട്ടിക്കുകളുടെ വിൽപന നിയന്ത്രിക്കാനും നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും വേണ്ടിയാണ് പഠനം നടത്തിയത്. ആന്റിബയോട്ടിക്കുകളുടെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണെന്നും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് രാജ്യത്ത് കൃത്യമായ ഒരു നിരീക്ഷണ സംവിധാനമില്ലെന്നും ഗവേഷകർ പറയുന്നു.

യുഎസ് ആസ്ഥാനമായുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രകാരം, മനുഷ്യരിലും മൃഗങ്ങളിലും ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധ തടയാനുള്ള മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. ബാക്ടീരിയകളെ കൊന്നൊടുക്കുകയോ അവ വളർന്നും പെരുകുന്നത് തടയുകയോ ചെയ്യുക എന്നാണ് ആന്റിബയോട്ടിക്കിന്റെ ദൗത്യം.

Similar Posts