< Back
India
വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സഹാനിയുടെ പിതാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
India

വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സഹാനിയുടെ പിതാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

Web Desk
|
16 July 2024 9:56 AM IST

ബിഹാറിലെ ദർഭംഗ ജില്ലയിൽ കുടുംബവീട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

പട്‌ന: വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സഹാനിയുടെ പിതാവ് ജിതൻ സഹാനിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബിഹാറിലെ ദർഭംഗ ജില്ലയിൽ കുടുംബവീട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ജഗന്നാഥ് റെഡ്ഡി പറഞ്ഞു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ജഗന്നാഥ് റെഡ്ഡി പറഞ്ഞു.

ബിഹാറിലെ മുൻ മന്ത്രിയായ മുകേഷ് സഹാനി നയിക്കുന്ന വികാസ്ശീൽ ഇൻസാൻ പാർട്ടി പിന്നാക്ക വിഭാഗത്തിനിടയിൽ വലിയ സ്വാധീനമുള്ള പാർട്ടിയാണ്. നിലവിൽ മുകേഷ് സഹാനി ഇൻഡ്യാ സഖ്യത്തിന്റെ ഭാഗമാണ്.

ജിതൻ സഹാനിയുടെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് ആർ.ജെ.ഡി വക്താവ് ശക്തി യാദവ് പറഞ്ഞു. ''എന്താണ് ബിഹാറിൽ സംഭവിക്കുന്നത്? കൊലപാതകം നടക്കാത്ത ഒരു ദിവസം പോലുമില്ല. ബുദ്ധിശൂന്യരായ ഒരു സർക്കാറാണ് അധികാരത്തിലിരിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണ്''-ശക്തി യാദവ് പറഞ്ഞു.

Related Tags :
Similar Posts