< Back
India
30093 കേസുകൾ; രാജ്യത്ത് പ്രതിദിന കോവിഡ് നിരക്ക് നാല് മാസത്തിനിടെ ഏറ്റവും കുറവ്
India

30093 കേസുകൾ; രാജ്യത്ത് പ്രതിദിന കോവിഡ് നിരക്ക് നാല് മാസത്തിനിടെ ഏറ്റവും കുറവ്

Web Desk
|
20 July 2021 10:42 AM IST

ഇതിനു മുൻപ് രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മുപ്പത്തിനായിരത്തിൽ താഴെ എത്തിയത് മാർച്ച് പതിനാറിനാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 30,093 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 125 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗനിരക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,11,74,322 ആയി. 374 പേരാണ് ഒറ്റ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,14,482 ആയി. ഇതിനു മുൻപ് രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മുപ്പത്തിനായിരത്തിൽ താഴെ എത്തിയത് മാർച്ച് പതിനാറിനാണ്.



അവലംബം: ടൈംസ് ഓഫ് ഇന്ത്യ

അവലംബം: ടൈംസ് ഓഫ് ഇന്ത്യ

Related Tags :
Similar Posts