< Back
India
രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1,400 കവിഞ്ഞു
India

രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1,400 കവിഞ്ഞു

Web Desk
|
1 Jan 2022 10:54 AM IST

രോഗം 23 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായി സർക്കാർ

ഭീതി ഉയർത്തി ഒമിക്രോൺ കേസുകൾ കുത്തനെ ഉയരുന്നു. ഒമിക്രോൺ രോഗികളുടെ എണ്ണം 1431 ആയി ഉയർന്നതായി കേന്ദ്ര കുടുംബ-ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,775 പുതിയ കോവിഡ് കേസുകളും 406 മരണങ്ങളും അണുബാധ മൂലം രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 275 ദിവസത്തിനിടയിൽ റിപ്പോർട്ട് ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് ഇത്. അതിവേഗം പടരുന്ന കൊറോണയുടെ വകഭേദമായ ഒമിക്രോൺ രാജ്യത്തെ 23 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായും സർക്കാർ അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ 35.9 ശതമാനം കൂടുതലാണ് ശനിയാഴ്ചത്തെ കോവിഡുകളുടെ കണക്ക്. ഒക്ടോബർ മൂന്നിനാണ് ഇതിന് മുമ്പ് 22,842 കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിനുശേഷം, ശനിയാഴ്ചയാണ് രാജ്യത്ത് 22,700 കേസുകൾ രേഖപ്പെടുത്തിയത്. കോറോണ ബാധിച്ച് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 353 പേരാണഅ കേരളത്തിൽ കൊറോണക്ക് കീഴടങ്ങിയത്. തമിഴ്‌നാട്ടിൽ പ്രതിദിനം 11 പ്രതിദിനമരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങൾ മഹാരാഷ്ട്ര(8,067) പശ്ചിമ ബംഗാൾ (3,451 ) കേരളം (2,676 ) ഡൽഹി( 1,796), തമിഴ്നാട് (1,155 ) എന്നിവയാണ്. പുതിയ കേസുകളിൽ 75.28 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത. ആകെ കേസുകളുടെ 35.42 ശതമാനം പുതിയ കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,949പേർ രോഗമുക്തി നേടിയിട്ടുണ്ട്.

Similar Posts