< Back
India
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം
India

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം

Web Desk
|
25 March 2023 9:20 PM IST

81 കിലോ വിഭാഗത്തിൽ സവിറ്റി ബുറോ ലോകചാമ്പ്യനായി. 48 കിലോ വിഭാഗത്തിൽ നീതു ഗംഘാസും സ്വർണം നേടി

ന്യൂഡൽഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. 81 കിലോ വിഭാഗത്തിൽ സവിറ്റി ബുറോ ലോകചാമ്പ്യനായി. ചൈനിസ് താരം വാങ് ലിനയെ തോൽപിച്ചാണ് വിജയം നേടിയത്. 48 കിലോ വിഭാഗത്തിൽ നീതു ഗംഘാസും സ്വർണം നേടി. മംഗോളിയയുടെ ലുസായ്കൻ അൾട്ടാൻസെത്‍സെഗിനെ തോൽപിച്ചാണ് നീതു സ്വർണം കരസ്ഥമാക്കിയത്.

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആറാം ഇന്ത്യൻ വനിതയാണ് നീതു. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ഏഴാം ഇന്ത്യൻ വനിതയാണ് സവിറ്റി. 4-3 സ്കോറിനാണ് സവിറ്റിയുടെ വിജയം. 2014 ലെ ലോക ചാമ്പ്യൻഷിപ്പിൽ താരം വെള്ളിമെഡൽ നേടിയിരുന്നു.

Similar Posts