< Back
India
പറന്നുയരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് ബ്രേക്കിട്ട് നിര്‍ത്തി; 151 യാത്രക്കാര്‍ സുരക്ഷിതര്‍
India

പറന്നുയരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് ബ്രേക്കിട്ട് നിര്‍ത്തി; 151 യാത്രക്കാര്‍ സുരക്ഷിതര്‍

Web Desk
|
14 Sept 2025 3:48 PM IST

റണ്‍വേയുടെ അവസാനഭാഗത്തോട് അടുത്താണ് വിമാനം നിന്നത്

ലഖ്നൗ: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനം വലിയ അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 151 യാത്രക്കാരുടെ ജീവനാണ് രക്ഷയായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ദില്ലിക്ക് പോകാന്‍ പുറപ്പെട്ട ഇന്റിഗോ വിമാനം ആകാശത്തേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫിന് മുന്‍പ് റണ്‍വേയില്‍ നിര്‍ത്തി. അപകടം മുന്നില്‍ കണ്ട പൈലറ്റ് റണ്‍വേയില്‍ നിന്ന് തെന്നിമാറാതെ എമര്‍ജന്‍സി ബ്രേക്ക് നല്‍കി വിമാനം പിടിച്ചുനിര്‍ത്തി.

സമാജ്വാദി പാര്‍ട്ടി എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് അടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് മറ്റൊരു വിമാനത്തില്‍ എല്ലാ യാത്രക്കാരെയും ദില്ലിയിലേക്ക് കൊണ്ടുപോയി.

ഒഴിവായത് വന്‍ ദുരന്തമാണ്. റണ്‍വേയുടെ അവസാനഭാഗത്തോട് അടുത്താണ് വിമാനം നിന്നത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പെടാനുള്ള സാധ്യത മുന്നില്‍ നില്‍ക്കെയാണ് പൈലറ്റിന്റെ അടിയന്തിര ഇടപെടലില്‍ വിമാനം നിന്നത്. പിന്നീട് വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി. ഇവരെ മറ്റൊരു വിമാനത്തില്‍ ദില്ലിക്ക് മാറ്റിയെന്ന് വിമാന കമ്പനി അറിയിച്ചു.

Related Tags :
Similar Posts