< Back
India
വിമാനയാത്രയ്‌ക്കെത്തിയ സന്യാസിനിയുടെ ബാഗിൽ തലയോട്ടിയും എല്ലുകളും
India

വിമാനയാത്രയ്‌ക്കെത്തിയ സന്യാസിനിയുടെ ബാഗിൽ തലയോട്ടിയും എല്ലുകളും

Web Desk
|
9 Sept 2021 12:27 PM IST

ഇൻഡോർ വിമാനത്താവളത്തിൽ തിങ്കളാഴ്ചയാണ്‌ സംഭവം നടന്നത്

ബാഗിൽ മനുഷ്യന്‍റെ തലയോട്ടിയും എല്ലുകളുമായി വിമാനയാത്രയ്‌ക്കെത്തിയ ഹിന്ദു സന്യാസിനി സാധ്വി യോഗമാതാ സച്ച്‍ദേവയുടെ യാത്ര തടഞ്ഞു. ഇൻഡോർ വിമാനത്താവളത്തിൽ തിങ്കളാഴ്ചയാണ്‌ സംഭവം നടന്നത്. ഉജ്ജയിൻ സ്വദേശിയായ ഇവര്‍ ഡല്‍ഹിയിലേക്ക് പോകാനെത്തിയതായിരുന്നു. ലഗേജ് പരിശോധനക്കിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ബാഗ് തുറക്കാന്‍ യോഗമാതയോട് ആവശ്യപ്പെട്ടു. ബാഗില്‍ എല്ലുകളും തലയോട്ടികളും കണ്ടതോടെ ഞെട്ടിത്തരിച്ച അധികൃതർ ഇവരുടെ യാത്ര റദ്ദാക്കുകയായിരുന്നു. തന്‍റെ ഗുരുവിന്‍റെ ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം ചെയ്യാന്‍ പോവുകയാണെന്ന് സി.ഐ.എസ്.എഫിന്‍റെയും പൊലീസിന്‍റെയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.

പിന്നീട് സാധ്വി മറ്റൊരു വിമാനത്തില്‍ ഡല്‍ഹിക്ക് പോവുകയായിരുന്നു. മറ്റു സന്യാസിനിമാരെത്തി അസ്ഥികളുമായി റോഡു മാര്‍ഗം ഹരിദ്വാറിലേക്ക് .യാത്ര തിരിക്കുകയും ചെയ്തു.

Similar Posts