< Back
India
ഹെൽമറ്റില്ലാത്തയാൾക്ക് പെട്രോൾ നൽകി; പമ്പ് പൂട്ടിച്ച് അധികൃതർ
India

ഹെൽമറ്റില്ലാത്തയാൾക്ക് പെട്രോൾ നൽകി; പമ്പ് പൂട്ടിച്ച് അധികൃതർ

Web Desk
|
7 Aug 2025 1:38 PM IST

പാൽവിൽപനക്കാരൻ പാൽപാത്രത്തിന്റെ മൂടിയാണ് ഹെൽമറ്റിന് പകരം ധരിച്ചത്

ഇൻഡോർ: നോ ഹെൽമറ്റ് നോ പെട്രോൾ എന്ന ഉത്തരവ് അടുത്തിടെയാണ് ഇൻഡോർ നടപ്പാക്കിയത്. ഇതോടെ ഹെൽമറ്റ് ധരിക്കാത്തവർക്ക് പെട്രോൾ നൽകാതെയായി. അധികൃതരുടെ കണ്ണിൽപ്പൊടിയിടാൻ ഒരു പാൽവിൽപ്പനക്കാരൻ നടത്തിയ ​​ശ്രമങ്ങൾ ഒടുവിൽ പമ്പിന് വിനയായിരിക്കുകയാണ്.

പെട്രോൾ പമ്പിൽ ഹെൽമറ്റില്ലാതെ എത്തിയ പാൽവിൽപനക്കാരൻ പാൽപാത്രത്തിന്റെ മൂടി ഹെൽമറ്റിന് പകരം ധരിച്ചു. അത് പരിഗണിച്ച് ജീവനക്കാരി ​വാഹനത്തിൽ ഇന്ധനം നിറച്ച് നൽകുകയും ചെയ്തു.

ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർക്കാർ ഇടപെട്ടു. ഹെൽമറ്റ് ഇല്ലാത്തവർക്ക് പെട്രോൾ നൽകരുതെന്ന ഉത്തരവ് ലംഘിച്ചതിനു പാൽഡ മേഖലയിലെ പെട്രോൾ പമ്പാണ് അടച്ചുപൂട്ടിയത്. സുപ്രിം കോടതിയുടെ റോഡ് സുരക്ഷാ സമിതി ചെയർമാൻ അഭയ് മനോഹർ സപ്രേയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കേണ്ട ഉത്തരവാദിത്തം പെട്രോൾ പമ്പുകൾക്കാണു നൽകിയിരിക്കുന്നത്. ഒരു വർഷം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ കിട്ടാവുന്ന കുറ്റമാണിത്.

Related Tags :
Similar Posts