< Back
India
ഒരു ലക്ഷം ഡോളറും സ്വർണമെഡലും; ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
India

ഒരു ലക്ഷം ഡോളറും സ്വർണമെഡലും; ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

Web Desk
|
13 Nov 2025 8:37 AM IST

ഇത്തവണത്തെ പുരസ്‌ക്കാരം ആറ് ഗവേഷകർക്ക്

ബംഗളുരു: ഗവേഷണ മികവിനുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ (സ്വർണ മെഡലും ഒരു ലക്ഷം ഡോളറും- ഏകദേശം 88.6 ലക്ഷം രൂപ) പ്രഖ്യാപിച്ചു. ബംഗളുരു നാഷനൽ സെന്റർ ഫോർ ബയളോജിക്കൽ സയൻസിലെ അസോസിയേറ്റ് പ്രൊഫസർ അഞ്ജന ബദ്രിനാരായണൻ (ലൈഫ് സയൻസ്), മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ അസോഷ്യേറ്റ് പ്രൊഫസർ സബ്യസാചി മുഖർജി (ഗണിതശാസ്ത്രം), മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർ നിഖിൽ അഗർവാൾ (സാമ്പത്തിക ശാസ്ത്രം), ടൊറന്റോ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസർ സുശാന്ത് സച്ച്‌ദേവ (എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ്), ഷിക്കാഗോ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ആൻ ഡ്രൂ ഒല്ലെറ്റ് (ഹ്യുമാനിറ്റീസ് ആൻ ഡ് സോഷ്യൽ സയൻസസ്), കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർ കാർത്തിഷ് മന്ദിറാം (ഭൗതികശാസ്ത്രം) എന്നിവരാണ് ജേതാക്കൾ.

Similar Posts