< Back
India
തുണിവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബാങ്ക് കവർച്ച; യുവാവിനെ സിനിമാ സ്‌റ്റൈലിൽ കീഴ്‌പ്പെടുത്തി വയോധികൻ
India

'തുണിവിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബാങ്ക് കവർച്ച; യുവാവിനെ സിനിമാ സ്‌റ്റൈലിൽ കീഴ്‌പ്പെടുത്തി വയോധികൻ

Web Desk
|
5 Feb 2023 11:51 AM IST

പോളിടെക്നിക് വിദ്യാർഥി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുപ്പൂർ: അജിത്ത് നായകനായ തുണിവിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ബാങ്ക് കവർച്ചാശ്രമം. ധാരാപുരത്തെ കനറാ ബാങ്ക് ശാഖയിലാണ് പോളിടെക്നിക് വിദ്യാർഥി മുഖംമൂടിയണിഞ്ഞ് കവർച്ചക്കെത്തിയത്. എന്നാൽ അതേ ബാങ്കിൽ ഇടപാടുകൾക്കായി എത്തിയ വയോധികൻ യുവാവിനെ സിനിമാസ്‌റ്റൈലിൽ തന്നെ കീഴടക്കുകയും ചെയ്തു. ഇതോടെ കവർച്ചാപദ്ധതി പാളിപ്പോയി.

ശനിയാഴ്ചയാണ് സംഭവം നടന്നത്. പ്രതിയായ സുരേഷ് മുഖംമൂടിയണിഞ്ഞ് ബാങ്കിലെത്തുകയും തോക്കും കത്തിയും കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി. എന്നാൽ അതിനിടെ പ്രതിയുടെ കൈയിലുള്ള കളിത്തോക്ക് തോക്ക് താഴെ വീണു. ഇതെടുക്കാൻ കുനിഞ്ഞപ്പോഴാണ് ബാങ്കിൽ ഇടപാടിനെത്തിയ വയോധികൻ ഇയാളുടെ മേൽ ചാടിവീഴുകയും കൈയിലുണ്ടായിരുന്ന തുണികൊണ്ട് പിടിച്ചുകെട്ടുകയും ചെയ്തു. തുടർന്ന് പൊലീസിൽ വിവരമറിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഓൺലൈനിൽ നിന്നാണ് ഇയാൾ കളിത്തോക്കും വ്യാജബോംബുമെല്ലാം നിർമ്മിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതിയുമായി മൽപിടുത്തം നടത്തുന്നതിനിടെ പ്രതിക്ക് നിസാരമായി പരിക്കേറ്റിരുന്നു. പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചു ആവശ്യമായ ചികിത്സ നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. കവര്‍ച്ചാശ്രമത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും വൈറലായി.

എച്ച് വിനോദ് സംവിധാനം ചെയ്ത 'തുണിവ്' സിനിമയുടെ കഥാപശ്ചാത്തലവും ബാങ്ക് കൊള്ളയായിരുന്നു. അജിത്തിനൊപ്പം മലയാളി സൂപ്പർതാരം മഞ്ജുവാര്യരും സിനിമയിൽ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

Similar Posts