< Back
India
രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി
India

രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി

Web Desk
|
28 Feb 2022 11:53 AM IST

ജനുവരി 19നാണ് ഫെബ്രുവരി 28 വരെ വിമാന സർവീസ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ നിയന്ത്രണം നീട്ടിയതായാണ് ഡി.ജി.സി.എ ഉത്തരവിൽ പറയുന്നത്.

ഇന്നുവരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം. ജനുവരി 19നാണ് ഫെബ്രുവരി 28 വരെ വിമാന സർവീസ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. 2020 മാർച്ചിൽ തുടങ്ങിയ സസ്പെൻഷൻ പിന്നീടു പലവട്ടം പുതുക്കുകയായിരുന്നു.

രാജ്യാന്തര വിമാന സർവീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതൽ തന്നെ സ്പെഷൽ സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 45 രാജ്യങ്ങളിലേക്കു രാജ്യത്തുനിന്നു വിമാന സർവീസ് ഉണ്ട്.

Related Tags :
Similar Posts