< Back
India
Isis terrorrist arrested nia delhi
India

ഡൽഹിയിൽ ഐ.എസ് ഭീകരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ

Web Desk
|
2 Oct 2023 10:56 AM IST

ഷഹനാസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്നു ലക്ഷം രൂപ എൻ.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ന്യൂഡൽഹി: ഡൽഹിയിൽ ഐ.എസ് ഭീകരനെന്ന് സംശയിക്കുന്നയാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഷഹനാസ് എന്നയാളാണ് പിടിയിലായത്. ഡൽഹി പൊലീസും എൻ.ഐ.എയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്.

പൂനെയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഷഹനാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ബൈക്ക് മോഷണവുമായി നടത്തിയ അന്വേഷണമാണ് തീവ്രവാദ ബന്ധത്തിലേക്ക് എത്തിയതെന്നാണ് എൻ.ഐ.എ പറയുന്നത്. അന്ന് ഷഹനാസിനെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഷഹനാസ് ഡൽഹി സ്വദേശിയാണെന്നാണ് സൂചന.

ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ റൂമിൽ നടത്തിയ റെയ്ഡിൽ ഐ.എസുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് അന്വേഷണം ഷഹനാസിലേക്ക് എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്ന് എൻ.ഐ.എ അറിയിച്ചു.

Similar Posts