< Back
India
isro released images from chandrayaan-3 rover
India

ചന്ദ്രയാൻ-3 റോവറിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

Web Desk
|
28 Aug 2023 5:45 PM IST

ആഗസ്റ്റ് 23ന് വൈകീട്ട് 6.04നാണ് ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്.

ബംഗളൂരു: ചന്ദ്രയാൻ-3 റോവറിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ചന്ദ്രോപരിതല ഗർത്തങ്ങളും സഞ്ചാരപാതയുമാണ് ചിത്രങ്ങളിലുള്ളത്.

നാല് മീറ്റർ വ്യാസമുള്ള ഒരു ഗർത്തം മൂന്നു മീറ്റർ മുന്നിലായാണ് റോവർ കണ്ടത്. പാത തിരിച്ചുപിടിക്കാൻ റോവറിന് നിർദേശം നിർദേശം നൽകി. ഇപ്പോൾ സുരക്ഷിതമായി പുതിയ പാതയിലേക്ക് നീങ്ങുകയാണ്-ഐ.എസ്.ആർ.ഒ ട്വീറ്റ് ചെയ്തു.

ബുധനാഴ്ച വൈകീട്ട് 6.04ന് ലാൻഡിങ് നടന്ന് നാല് മണിക്കൂറിന് ശേഷം റോവറിനെ പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റോവർ പുറത്തിറങ്ങിയ കാര്യം ഐ.എസ്.ആർ.ഒ അറിയിച്ചത്. റോവർ പുറത്തിറങ്ങുന്നതിന്റെ വീഡിയോയും ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു.

റോവർ ചന്ദ്രോപരിതലത്തിലൂടെ അൽപദൂരം സഞ്ചരിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു ചാന്ദ്രദിനമാണ് (ഭൂമിയിലെ 14 ദിവസം) റോവറിന്റെ പ്രവർത്തനകാലാവധി. ഈ സമയത്ത് ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് രാസവിശകലനങ്ങൾ നടത്തും.

Similar Posts