< Back
India
ചരിത്രം കുറിക്കാൻ ഐഎസ്ആർഒ; ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപിച്ചു
India

ചരിത്രം കുറിക്കാൻ ഐഎസ്ആർഒ; ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപിച്ചു

Web Desk
|
23 Oct 2022 12:21 AM IST

ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും കരുത്തുള്ള റോക്കറ്റാണ് ജിഎസ്എൽവി 3.

ന്യൂഡൽഹി: 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഐ എസ് ആർ ഒയുടെ ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപിച്ചു. അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ വാണിജ്യ ഉപഗ്രഹങ്ങളുമായാണ് വിക്ഷേപണം. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും കരുത്തുള്ള റോക്കറ്റാണ് ജിഎസ്എൽവി 3.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ അർധരാത്രി കൃത്യം 12.07നായിരുന്നു റോക്കറ്റ് വിക്ഷേപണം. എൽവിഎം ത്രീയുടെ അഞ്ചാമത്തെ ദൗത്യമാണിത്. വാണിജ്യ വിക്ഷേപണ രംഗത്ത് ഐഎസ്ആർഒയുടെ പുതിയ ചുവടുവെപ്പ് കൂടിയാണിത്. 43.5 മീറ്ററാണ് റോക്കറ്റിന്റെ ഉയരം.

ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഖല വിന്യസിച്ച് ഇന്റർനെറ്റ് സേവനം നൽകുകയാണ് ലക്ഷ്യം. ആകെ 5400 കിലോയുടെ ഉപഗ്രഹങ്ങളാണ് ഉള്ളത്. ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലിപ്പമേറിയതും ഏറ്റവും ഭാരമുള്ളതുമായ വിക്ഷേപണ വാഹനമാണ് ജിഎസ്എൽവി. ഇതാദ്യമായാണ് ഐഎസ്ആർഒ ഒരു വാണിജ്യ വിക്ഷേപണത്തിന് ജിഎസ്എൽവി ഉപയോഗിക്കുന്നത്.

Related Tags :
Similar Posts