< Back
India
ന്യൂസ് ചാനൽ ഉടമയുടെ ഹൈദരാബാദിലെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
India

ന്യൂസ് ചാനൽ ഉടമയുടെ ഹൈദരാബാദിലെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Web Desk
|
24 Sept 2024 3:53 PM IST

ഐടി ഉദ്യോഗസ്ഥർ പത്ത് ടീമുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് ന്യൂസ് ചാനലായ ബിആർകെ ന്യൂസ് ചാനൽ ഉടമയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ബൊല്ല രാമകൃഷ്ണയുടെ വസതിയിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.

ഐടി ഉദ്യോഗസ്ഥർ പത്ത് ടീമുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. എട്ട് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കുക്കട്ട്പള്ളിയിലെ റെയിൻബോ വിസ്റ്റാസിലെ രാമകൃഷ്ണയുടെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയത്.

ഇതിന് പുറ​മെ കുക്കട്ട്പള്ളി, ബഞ്ചാര ഹിൽസ് ചെക്ക് പോസ്റ്റ്, മദാപൂർ എന്നിവയുൾപ്പെടെ ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുകയാണ്.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നതെന്നും. വരുമാനത്തിലെ അപാകതകളും നികുതി വെട്ടിപ്പും സംബന്ധിച്ച വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡുകളെന്നും അന്വേഷണ സംഘം പറയുന്നു​. ഫിനാൻസ്, ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ ബൊല്ല രാമകൃഷ്ണ ബിസിനസ് നടത്തുന്നുണ്ട്.

Related Tags :
Similar Posts