< Back
India
രാജസ്ഥാനിൽ ഐടി കമ്പനി മാനേജരെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു
India

രാജസ്ഥാനിൽ ഐടി കമ്പനി മാനേജരെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു

Web Desk
|
25 Dec 2025 12:10 PM IST

വനിതാ എക്സിക്യൂട്ടീവ് മേധാവിയും ഭർത്താവും ചേർന്ന് തന്നെ കാറിൽ കൊണ്ടുപോയതായി മാനേജർ ആരോപിച്ചു

ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്പൂരിൽ സ്വകാര്യ ഐടി കമ്പനി മാനേജരെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു. ഡിസംബർ 20 ന് നടന്ന പിറന്നാൾ പാർട്ടിക്ക് ശേഷം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) വനിതാ എക്സിക്യൂട്ടീവ് മേധാവിയും ഭർത്താവും ചേർന്ന് തന്നെ കാറിൽ കൊണ്ടുപോയതായി മാനേജർ ആരോപിച്ചു. മൂന്ന് പേർക്കെതിരെയാണ് ആരോപിണം.

ഇര രാത്രി 9 മണിയോടെയാണ് പാർട്ടിയിൽ എത്തിയത്. പാർട്ടി പുലർച്ചെ 1.30 വരെ നീണ്ടുനിന്നു, അവിടെയുണ്ടായിരുന്നവർ മദ്യപിച്ചിരുന്നു. യുവതിയും മദ്യപിച്ചിരുന്നു. ഇവരെ വീട്ടിലേക്ക് മടങ്ങാൻ പ്രതികൾ വാഹനം വാഗ്ദാനം ചെയ്യുകയായിരുന്നു. വനിതാ എക്സിക്യൂട്ടീവ് മേധാവി ഇരയെ തന്റെ കാറിൽ കയറ്റുകയായിരുന്നു. എക്സിക്യൂട്ടീവിന്റെ ഭർത്താവും സിഇഒയും വാഹനത്തിലുണ്ടായിരുന്നു. കാറിൽ വച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രതികൾ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനാ റിപ്പോർട്ടും മൊഴികളും ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദയ്പൂർ പോലീസ് സൂപ്രണ്ട് (എസ്പി) യോഗേഷ് ഗോയൽ പറഞ്ഞു.

Similar Posts