< Back
India
രാജ്യത്തെ കാര്യം അമേരിക്കൻ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു; കോൺഗ്രസ്
India

രാജ്യത്തെ കാര്യം അമേരിക്കൻ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു; കോൺഗ്രസ്

Web Desk
|
10 May 2025 9:26 PM IST

പഹൽഗാമിലെ ഇരകൾക്ക് നീതി ലഭിച്ചോ ഇല്ലയോ എന്നറിയണമെന്ന് പവൻ ഖേഡ

ന്യൂഡൽഹി: രാജ്യത്തെ കാര്യം അമേരിക്കൻ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് കോൺഗ്രസ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകണമെന്നും പവൻ ഖേഡ അറിയിച്ചു. പഹൽഗാമിലെ ഇരകൾക്ക് നീതി ലഭിച്ചോ ഇല്ലയോ എന്നും അറിയണമെന്നും പവൻ ഖേഡ പ്രതികരിച്ചു.

അടിയന്തര വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചുനിന്നു. രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിൽ എടുക്കണമെന്നും പാർലമെന്റ് പ്രത്യേക സമ്മേളനം വിളിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് വെടിനിർത്തൽ തീരുമാനം ആദ്യം പുറത്തുവിട്ടത്. 48 മണിക്കൂറായി ഇന്ത്യയും പാകിസ്താനുമായി അമേരിക്ക നടത്തിയ ചർച്ചയിലൂടെയാണ് വെടിനിർത്തലെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം ഇന്ത്യ നിഷേധിച്ചു. മൂന്നാം കക്ഷിയുടെ ഇടപെടൽ ഇല്ലെന്നും രണ്ടു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

Similar Posts