< Back
India
ഇന്ത്യയുടെ ശത്രുക്കള്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തം: രാജ്നാഥ് സിങ്
India

ഇന്ത്യയുടെ ശത്രുക്കള്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തം: രാജ്നാഥ് സിങ്

Web Desk
|
4 May 2025 8:45 PM IST

ഇന്ത്യക്കെതിരായ ഭീഷണികളോട് കൃത്യമായി പ്രതികരിക്കാന്‍ സേനയുടെ കൂടെ നില്‍ക്കേണ്ടതുണ്ടെന്നും ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് നേരെ ഉചിതവും ശക്തവുമായ മറുപടി നല്‍കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യക്കെതിരായ ഭീഷണികളോട് കൃത്യമായി പ്രതികരിക്കാന്‍ സേനയുടെ കൂടെ നില്‍ക്കേണ്ടതുണ്ടെന്നും ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജോലിയോടുള്ള നൈതികതയും നിങ്ങള്‍ക്കറിയാവുന്നതാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തന്നെ സംഭവിക്കുമെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിരോധ മന്ത്രിയുടെ പുതിയ പ്രതികരണം. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രിയുമടക്കമുള്ള നേതാക്കള്‍ ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സിന്ധു നദീ ജല ഉടമ്പടിയടക്കം റദ്ദാക്കിയിരുന്നു.

Similar Posts