< Back
India
Manipur violence, Rahamathunnissa, Jamaat-e-Islami Hind  National Secretary, Manipur gang-rape, Jamaat-e-Islami Hind, Jamaat-e-Islami Hinds Rahamathunnissa on Manipur gang-rape

റഹ്മത്തുന്നീസ

India

കുക്കി യുവതികളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം: ഓരോ ഇന്ത്യക്കാരനും അപമാനത്താല്‍ തലതാഴ്ത്തുന്നു-ജമാഅത്തെ ഇസ്‌ലാമി

Web Desk
|
20 July 2023 9:52 PM IST

'മൃഗീയമായ ഈ കൃത്യം മനുഷ്യത്വത്തിന്റെ അടിസ്ഥാനതത്വങ്ങൾക്കെതിരാണ്. വർഗീയ കലാപങ്ങളിൽ കാണുന്ന സ്ത്രീവിരുദ്ധമായ മനോഭാവമാണ് ഇത് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.'

ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തെ അപലപിച്ച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്ന് ദേശീയ സെക്രട്ടറി റഹ്മത്തുന്നീസ പ്രതികരിച്ചു. ഓരോ ഇന്ത്യയ്ക്കാരനും അപമാനത്താല്‍ തലതാഴ്ത്തുകയാണെന്നും അവർ പറഞ്ഞു.

മൃഗീയമായ ഈ കൃത്യം മനുഷ്യത്വത്തിന്റെ അടിസ്ഥാനതത്വങ്ങൾക്കെതിരാണ്. വർഗീയ കലാപങ്ങളിൽ കാണുന്ന സ്ത്രീവിരുദ്ധമായ മനോഭാവമാണ് ഒരിക്കൽകൂടി വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. ഒരുതരത്തിലുമുള്ള പരിഗണനകൾ കൂടാതെ കുറ്റവാളികൾക്കെതിരെ ഉടൻതന്നെ ശക്തമായ നടപടിയെടുക്കണം. മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം-റഹ്മത്തുന്നീസ ആവശ്യപ്പെട്ടു.

സംഭവത്തിൽ നേരത്തെ സുപ്രിംകോടതി സ്വമേധയാ കേസെടുത്തിരുന്നു. പ്രതികളെ പിടികൂടാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ രൂക്ഷവിമർശനമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയത്. പുറത്തുവന്ന ദൃശ്യങ്ങൾ ദുഃഖകരമാണെന്നും കടുത്ത നടപടികൾ ഉണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സ്ത്രീകളെ നഗ്നരായി നടത്തിയത് ജനാധിപത്യസമൂഹത്തിൽ സാധ്യമാകാത്തതാണ്. വർഗീയ കലാപങ്ങളിൽ സ്ത്രീകളെ ഉപകരണമായി ഉപയോഗിക്കുകയാണ്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ തങ്ങൾ നടപടിയെടുക്കമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.

ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതാദ്യമായി പ്രതികരണവുമായും രംഗത്തെത്തി. അക്രമങ്ങൾ നടക്കുന്നത് മണിപ്പൂരിലാണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നെന്നും മോദി പറഞ്ഞു.

Summary: ''The imagery of women being paraded naked and gang-raped in Manipur is utterly shocking and has put the head of every Indian down in shame''; Says Rahamathunnissa, National Secretary, Jamaat-e-Islami Hind

Similar Posts