< Back
India

India
മോദിക്കെതിരെ മിണ്ടരുത്; മുദ്രാവാക്യ വിലക്കുമായി ജാമിഅ മില്ലിയ സർവകലാശാല
|2 Dec 2024 12:18 PM IST
നിർദേശം മറികടന്നാൽ കർശന നടപടിയെന്ന് സർവകലാശാല അറിയിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യ വിലക്കുമായി ഡൽഹി ജാമിഅ മില്ലിയ സർവകലാശാല. മോദിക്കെതിരെ മുദ്രാവാക്യം വിളിക്കരുതെന്ന് വിദ്യാർത്ഥികൾക്കാണ് സർവകലാശാല മുന്നറിപ്പ് നൽകിയത്. നിർദേശം മറികടന്നാൽ കർശന നടപടിയെന്ന് സർവകലാശാല അറിയിച്ചു.
പ്രധാനമന്ത്രിയെകൂടാതെ നിയമനിർവാഹണ ഏജൻസികൾക്കെതിരെയും മുദ്രാവാക്യം വിളിക്കരുതെന്നാണ് നിർദേശം. സർവകലാശാല രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംഭൽ വെടിവെപ്പുമായി ബന്ധപ്പെട്ട് ക്യാംപസിനകത്ത് കനത്ത പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.