< Back
India
വിദ്യാർഥികൾക്കെതിരെ വിചിത്ര പ്രതികാര നടപടിയുമായി ജാമിഅ മില്ലിയ സർവകലാശാല
India

വിദ്യാർഥികൾക്കെതിരെ വിചിത്ര പ്രതികാര നടപടിയുമായി ജാമിഅ മില്ലിയ സർവകലാശാല

Web Desk
|
14 Feb 2025 3:58 PM IST

പെൺകുട്ടികളുടേത് ഉൾപ്പടെ ചിത്രങ്ങളും ഫോൺ നമ്പറും സഹിതമാണ് സർവകാലശാല റോഡിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌

ന്യൂഡൽഹി: വിദ്യാർഥികളെ ലക്ഷ്യം വെച്ച് വിചിത്ര പ്രതികാര നടപടിയുമായി ജാമിഅ മില്ലിയ സർവകലാശാല. ക്യാമ്പസ് വിലക്ക് ഏർപ്പെടുത്തിയ വിദ്യാർഥികളുടെ വിവരങ്ങൾ പരസ്യമാക്കിയാണ് സർവകലാശാല പ്രതികാരം.

കഴിഞ്ഞ 3 ദിവസങ്ങളായി വിദ്യാർഥികൾ ഭാഗത്ത് നിന്ന് വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പുലർച്ചെ അഞ്ച് മണിക്ക് വിദ്യാർഥികളെ പോലീസ് കസ്റ്റഡയിൽ എടുക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് 17 വിദ്യാർഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു പോസ്റ്റർ സർവകാലശാല ഇറക്കുന്നത്. പെൺകുട്ടികളുടേത് ഉൾപ്പടെ ചിത്രങ്ങളും ഫോൺ നമ്പറും സഹിതമാണ് സർവകാലശാല റോഡിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌. ഇതിൽ രണ്ട് വിദ്യാർഥികൾ മലയാളികളാണ്.

കഴിഞ്ഞ മാസം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പേരെടുത്ത് വിമർശിക്കുകയോ എതിരെ മുദ്രാവാക്യം വിളിക്കുകയോ ചെയ്യരുതെന്നും ഭരണഘടനാ പരമായ പദവികൾ വഹിക്കുന്നവർക്കെതിരെ പ്രതിഷേധിക്കരുതെന്നും ജാമിഅ സർക്കുലർ ഇറക്കിയിരുന്നു. ഇതിന് ശേഷം ക്യാമ്പസ്സിൽ സമരങ്ങൾ പാടില്ലെന്നും സർക്കുലർ ഇറങ്ങിയിരുന്നു.


Similar Posts