< Back
India
ഞങ്ങളുടെ പ്രവർത്തകർ എൻഡിഎക്ക് വോട്ട് ചെയ്തു ഏറ്റുപറഞ്ഞ് ജൻസുരാജ് പാർട്ടി നേതാവ്
India

'ഞങ്ങളുടെ പ്രവർത്തകർ എൻഡിഎക്ക് വോട്ട് ചെയ്തു' ഏറ്റുപറഞ്ഞ് ജൻസുരാജ് പാർട്ടി നേതാവ്

Web Desk
|
16 Nov 2025 4:55 PM IST

'ജംഗിൾ രാജ് ഭയന്ന് തങ്ങളുടെ പ്രവർത്തകർ എൻഡിഎക്ക് വോട്ടു ചെയ്തു'

പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ സംപൂജ്യരായ ജൻസുരാജ് പാർട്ടി നേതാവിന്റെ ഏറ്റു പറച്ചിലാണ് ഇപ്പോൾ ചർച്ചയാവുന്നത്. ജംഗിൾ രാജ് ഭയന്ന് തങ്ങളുടെ പ്രവർത്തകർ എൻഡിഎക്ക് വോട്ടു ചെയ്തു എന്നാണ് ജൻസുരാജ് പാർട്ടി ദേശിയ പ്രസിഡന്റ് ഉദയ് സിങ് പറയുന്നത്.

പട്‌നയിൽ വെച്ചു നടന്ന വാർത്തസമ്മേളനത്തിലാണ് ഉദയ് സിങിന്റെ ഏറ്റുപറച്ചിൽ. ' ഇവിടെ ഒരു ജംഗിൾ രാജ് ഉള്ളതായി തോന്നിയിട്ടില്ല. എന്നാൽ, ആർജെഡിയിലൂടെ അത് സംഭവിക്കുമെന്ന് ഞങ്ങളുടെ പ്രവർത്തകർ ഭയപ്പെട്ടു. അതിനാലാണ് അവർ ബിജെപിക്കും എൻഡിഎക്കും വോട്ടു ചെയ്തതെന്ന് ' അദ്ദേഹം പറഞ്ഞു.

ഡൽഹി സ്‌ഫോടനത്തിനുശേഷം സീമാ ഞ്ചലിൽ വർഗീയ ധ്രുവീകരണമുണ്ടായി. മുസ്‌ലിം വോട്ടർമാർ പിന്നെ തങ്ങളെ വിശ്വാസത്തിലെടുത്തില്ല. അതു തിരിച്ചടിയായി. വോട്ട് പിടിക്കാൻ നിതീഷ് സർക്കാർ ഇറക്കിയത് 40,000 കോടി രൂപ. സൗജന്യങ്ങൾ നൽകിയാണ് എൻ.ഡി.എ അധികാര തുടർച്ച കരസ്ഥമാക്കിയത്; അതിനാൽ, സർക്കാറിനെതിരായ വിമർശനങ്ങൾ തുടരുമെന്നും ഉദയ് സിങ് പറഞ്ഞു.

Similar Posts