< Back
India
Jantha ki Adalath programme by Kejriwal
India

'സത്യസന്ധനാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ'; നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെജ്‌രിവാളിന്റെ നിർണായക നീക്കങ്ങൾ

Web Desk
|
22 Sept 2024 6:39 AM IST

ഇന്ന് രാവിലെ 11ന് ഡൽഹിയിൽ 'ജനതാ കി അദാലത്ത്' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും.

ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തിരക്കിട്ട നീക്കവുമായി അരവിന്ദ് കെജ്‌രിവാൾ. 'ജനകീയ കോടതി'യെന്ന പേരിൽ പ്രചാരണ പരിപാടി സംഘടിപ്പിക്കും. പാർട്ടി പ്രവർത്തനങ്ങളിൽ കെജ്‌രിവാൾ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് 'ജനതാ കി അദാലത്ത്'.

ഇന്ന് രാവിലെ 11ന് ഡൽഹി ജന്തർമന്ദിറിലാണ് പരിപാടി. താൻ സത്യസന്ധനാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഡൽഹി മദ്യനയ അഴിമതി ആരോപണത്തിലൂടെ ഏറ്റ തിരിച്ചടി ഇതിലൂടെ മറികടക്കാനാണ് ആം ആദ്മി പാർട്ടി ലക്ഷ്യം.

ഡൽഹി മുഖ്യമന്ത്രി അതിക്ഷി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, ഡൽഹിയിലെയും ഹരിയാനയിലെയും പഞ്ചാബിലെയും ആം ആദ്മി പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. അതേസമയം കെജ്‌രിവാളിന് പാർട്ടി തലവൻ എന്ന നിലയിൽ ഡൽഹിയിൽ ഔദ്യോഗിക വസതി ലഭിക്കാൻ അർഹതയുണ്ടെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. സിവിൽ ലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കെജ്‌രിവാൾ ഉടൻ ഒഴിയും.

Similar Posts