< Back
India
Karnataka election Jayram ramesh reply to Modi
India

ധ്രുവീകരണത്തിനുള്ള തന്ത്രങ്ങൾ അമിത് ഷാക്കും യോഗിക്കും വിട്ടുകൊടുത്ത് മോദി ഇരവാദം ഉന്നയിക്കുന്നു: ജയറാം രമേശ്

Web Desk
|
30 April 2023 7:23 AM IST

കോൺഗ്രസ് 91 തവണ തന്നെ പല രീതിയിൽ അധിക്ഷേപിച്ചിട്ടുണ്ട് എന്നായിരുന്നു മോദിയുടെ പരാമർശം.

ബംഗളൂരു: കോൺഗ്രസ് പല പേരുകൾ വിളിച്ച് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ്. ധ്രുവീകരണത്തിനുള്ള നിലവാരമില്ലാത്ത തന്ത്രങ്ങൾ അമിത് ഷാക്കും യോഗിക്കും വിട്ടുകൊടുത്ത ശേഷം മോദി ഇരവാദം ഉന്നയിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ കർണാടകയിലെ പ്രചാരണത്തിന്റെ ആദ്യ ദിനത്തിന്റെ കഥ മൂന്ന് DEകൾ ചേർന്നതാണ്. 1.ഡബിൾ എഞ്ചിൻ (ഇരട്ട എഞ്ചിൻ), 2. ഡെസ്‌പെയർ (നിരാശ), 3. ഡെസ്‌പെറേഷൻ (ഗതികെട്ട). അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ വെറും നാടകം മാത്രമായിരുന്നു. കർണാടകയിലെ ജനങ്ങൾക്ക് വേണ്ടിയൊന്നും ഉണ്ടായിരുന്നില്ലെന്നും ജയറാം രമേശ് വിമർശിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മോദിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് മോദി കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. ബിദാറിലെ ഹുമനാബാദിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമർശം. ഗദകിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശം. ഇത് വിവാദമായതോടെ പ്രധാനമന്ത്രിയെ അല്ല, ബി.ജെ.പിയെ ആണ് ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ഖാർഗെ രംഗത്തെത്തിയിരുന്നു.

Similar Posts